കോഴിക്കോട്ട് വന്ദേ ഭാരത് ട്രെയിനിടിച്ചയാൾ മരിച്ചു
Monday, May 29, 2023 10:44 PM IST
കോഴിക്കോട്: വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
വെസ്റ്റ് ഹിൽ - എലത്തൂർ മേഖലയ്ക്കിടയിൽ ഇന്ന് വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. ജീവനൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ട്രെയിനിന് മുമ്പിലേക്ക് ചാടിയതാണെന്ന് സംശയിക്കുന്നതായും ട്രെയിനിന്റെ മുൻവശത്തെ ചില്ലിന് നിസാര കേടുപാട് സംഭവിച്ചെന്നും അധികൃതർ അറിയിച്ചു.