പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ബിയര്‍ നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Monday, May 29, 2023 10:46 PM IST
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിർബന്ധിച്ച് ബിയര്‍ നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വളപട്ടണം സ്വദേശി എ.എം. ഷമിലി(38) നെയാണ് തളിപ്പറമ്പ് പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷമില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കും മറ്റും സന്ദര്‍ശിച്ചശേഷം ഒരു ബാറില്‍ എത്തിച്ചു ബിയര്‍ വാങ്ങി നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു.
ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ചു പീഡനത്തിനു വിധേയനാക്കി എന്നാണു പരാതി.