2,000 രൂപ പിൻവലിക്കൽ; എസ്ബിഐയിൽ മാത്രം എത്തിയത് 17,000 കോടി രൂപയുടെ കറൻസി
Monday, May 29, 2023 9:44 PM IST
ന്യൂഡൽഹി: 2,000 രൂപയുടെ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) വഴി മാത്രം ജനം മാറ്റിയെടുത്തത് 17,000 കോടി രൂപ മൂല്യമുള്ള കറൻസി.
14,000 കോടി രൂപ മൂല്യമുള്ള 2,000-ത്തിന്റെ കറൻസികൾ നിക്ഷേപകർ അക്കൗണ്ടുകളിൽ ഡെപോസിറ്റ് ചെയ്തതായും കൗണ്ടറുകൾ വഴി ചെറിയ സംഖ്യകളുടെ നോട്ടുകളായി 3,000 കോടി രൂപ മൂല്യമുള്ള കറൻസി ജനം മാറ്റിയെടുത്തെന്നും എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര അറിയിച്ചു.