പാലക്കാട്ട് 10 വയസുകാരി മുങ്ങിമരിച്ചു
Monday, May 29, 2023 7:56 PM IST
പാലക്കാട്: കൊപ്പത്ത് 10 വയസുള്ള പെൺകുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി മുത്തുകൃഷ്ണന്റെ മകൾ സുധീഷ്ണ ആണ് മരിച്ചത്.
മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.
തമിഴ്നാട്ടിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ കുട്ടി അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.