ചെൽസി പരിശീലകനാകാൻ പോച്ചെറ്റിനോ
Monday, May 29, 2023 7:11 PM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസി എഫ്സിയുടെ പരിശീലകനായി മൗറീഷ്യോ പോച്ചെറ്റിനോയെ നിയമിച്ചു. ടോട്ടനം, പിഎസ്ജി ക്ലബുകളുടെ മുൻ പരിശീലകനായ പോച്ചെറ്റിനോയ്ക്ക് രണ്ട് വർഷത്തേക്കാണ് നീലപ്പട നിയമനം നൽകിയിരിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ പോച്ചെറ്റിനോ ടീമിനൊപ്പം ചേരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മൂലം തോമസ് ടുഹെൽ, ഗ്രഹാം പോട്ടർ എന്നിവരെ ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇടക്കാല പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
2014 മുതൽ 2019 വരെ ടോട്ടനം പരിശീലകനായിരുന്ന പോച്ചെറ്റിനോ 2021-ൽ പിഎസ്ജിയിലേക്ക് മാറിയിരുന്നു.