സിദ്ദിഖ് കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Monday, May 29, 2023 5:59 PM IST
മലപ്പുറം: ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിനെ (58) കോഴിക്കോട്ട് ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേയ്ക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ഇതോടെ അറസ്റ്റിലായ വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവരെ തെളിവെടുപ്പിനു കൊണ്ടുപോകും. കാർ ഉപേക്ഷിച്ച ചെറുത്തുരുത്തിയിലാണ് കൊണ്ടുപോകുക
കേസിൽ വല്ലപ്പുഴ മേച്ചേരിയിലെ വാലുപ്പറന്പിൽ മുഹമ്മദ് ആഷിഖിനെയും അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പാലക്കാട്ടും കോഴിക്കോട്ടുമടക്കം കൂടുതലിടങ്ങളിൽ തെളിവെടുപ്പു നടത്താനുണ്ട്.
പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കൾ, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദീഖിന്റെ കാർ ഉൾപ്പെടെയുള്ളവ പോലീസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണ് ഇനിയും കണ്ടെത്താനായിട്ടില്ല.