ന്യൂ​ഡ​ല്‍​ഹി: രോ​ഹി​ണി​യി​ലെ ഷ​ഹ​ബാ​ദ് ഡ​യ​റി പ്ര​ദേ​ശ​ത്ത് പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യി​ലാ​യി. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സാ​ഹി​ല്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി ഡ​ല്‍​ഹി പോ​ലീ​സ് ആ​റം​ഗ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.

തിങ്കളാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ബുലംഗ്ഷഹറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷഹബാദ് ഡയറി ഏരിയയിലെ എസി മെക്കാനിക്കാണ് ഇയാൾ. പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ളും ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ സ​ഹ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​ണ് മനഃസാ​ക്ഷി​യെ ന​ടു​ക്കിയ സം​ഭ​വ​മു​ണ്ടാ​യ​ത്. രോ​ഹി​ണി​യി​ലെ ഷ​ഹ​ബാ​ദ് ഡ​യ​റി​യി​ലെ ജെ​ജെ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന സാക്ഷി എന്ന പെ​ണ്‍​കു​ട്ടി​യെ ആ​ണ് സാ​ഹി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ്ച വ​ഴ​ക്കു​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ജ​ന്മ​ദി​ന പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ പെ​ണ്‍​കു​ട്ടിയെ പ്ര​തി ആ​ക്ര​മി​ക്കുകയായിരുന്നു.

പ്ര​തി പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​ണ്.

20ല്‍​പ​രം ത​വ​ണ​യാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടിയെ തു​ട​ര​ത്തു​ട​രെ കു​ത്തി​യ​ത്. താ​ഴെ വീ​ണ ഇ​ര​യു​ടെ ത​ല​യി​ല്‍ പ​ല​വ​ട്ടം ആ​ഞ്ഞാഞ്ഞ് ച​വി​ട്ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. സ​മീ​പ​ത്താ​യി കി​ട​ന്ന വ​ലി​യൊ​രു ക​ല്ലെ​ടു​ത്ത് പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് നാ​ല​ഞ്ചു​വ​ട്ടം ഇ​ടു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

എ​ന്നാ​ല്‍ നി​ര​വ​ധി​പേ​ര്‍ ആ ​വ​ഴി പോ​യി​ട്ടും ഒ​രാ​ളൊ​ഴി​ച്ച് ആ​രും പ്രതി​യെ ത​ട​യു​ക​യൊ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യൊ ചെ​യ്യു​ന്നി​ല്ല. അരുംകൊല നടത്തിയശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.