കാട്ടാന ശല്യത്തിന് പരിഹാരം വേണം; വാളയാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍
Monday, May 29, 2023 12:12 PM IST
പാലക്കാട്: കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് നാട്ടുകാർ ഉപരോധിക്കുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മലമ്പുഴയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരുമാസത്തില്‍ അധികമായി കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്.
ആനക്കൂട്ടത്തിന് മുന്നില്‍പെട്ട പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.