തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വീഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്തംഗമായ യൂ ട്യൂബർ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ നിഖിൽ മനോഹർ (28) നെയാണ് കന്‍റോൺമെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെന്പറാണ് നിഖിൽ മനോഹറെന്ന് പോലീസ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് കന്‍റോൺമെന്‍റ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.