കുതിര സവാരിക്കിടെ വീണ് പരിക്ക്; പിഎസ്ജി ഗോൾകീപ്പർ ഗുരതാരവസ്ഥയിൽ
Sunday, May 28, 2023 10:42 PM IST
പാരീസ്: പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോയ്ക്ക് കുതിര സവാരിക്കിടെ വീണ് ഗുരുതര പരിക്ക്. കുതിര സവാരി നടത്തുകയായിരുന്ന 29 കാരനായ റിക്കോ മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. സ്പെയിനിലെ ഹുയിൽവയിലെ എൽ റോസിയോ മേഖലയിലായിരുന്നു സംഭവം. റിക്കോയെ സെവിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ലീഗ് വൺ കിരീടം നേടിയ പിഎസ്ജി ടീമിൽ റിക്കോ ബെഞ്ചിലുണ്ടായിരുന്നു. കിരീട നേട്ടത്തിന് പിന്നാലെ താരങ്ങൾക്ക് വിശ്രമം അനുവദിച്ച ഫ്രഞ്ച് ക്ലബ്, റിക്കോയ്ക്ക് സ്പെയിനിലേക്ക് മടങ്ങാൻ അനുമതി നൽകി. എൽ റോസിയോയിൽ തിരിച്ചെത്തിയ താരം കുതിര സവാരി നടത്തുന്നതിനിടെയാണ് അപകടം.