പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു
Sunday, May 28, 2023 6:12 PM IST
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. എരഞ്ഞിപ്പാലം സ്വദേശി അമല്‍ (18) ആണ് മരിച്ചത്. വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം.
കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.