മൈസൂരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
Sunday, May 28, 2023 5:38 PM IST
മൈസൂരു: ബംഗളൂരു - മൈസൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മൈസൂരു കാവേരി കോളജിലെ വിദ്യാർഥികളായ നിലമ്പൂർ സ്വദേശി നിഥിൻ(21), നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ(21) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടിന് മൈസൂരു ഫിഷ് ലാൻഡ് മേഖലയ്ക്ക് സമീപത്ത് വച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവരും അപകടസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.