ലവ് ഓൾ...! പ്രണോയ്ക്ക് മലേഷ്യൻ കിരീടം
Sunday, May 28, 2023 5:36 PM IST
ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം എച്ച്.എസ്. പ്രണോയ്ക്ക്. ഫൈനലിൽ ചൈനയുടെ ഹോങ് യാങ്ങിനെ പരാജയപ്പെടുത്തിയാണ് മലേഷ്യ മാസ്റ്റേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്ര നേട്ടം പ്രണോയ് സ്വന്തമാക്കിയത്.
ഒന്നരമണിക്കൂർ നീണ്ട ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ചൈനീസ് താരത്തെ പ്രണോയ് മറികടന്നത്. സ്കോർ: 21-19, 13-21, 21-18.