റി​യാ​ദ്: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൊ​ഴി​ലു​ക​ളി​ലേ​ക്ക് സൗ​ദി വി​സ സ്റ്റാ​മ്പ് ചെ​യ്യു​ന്ന​തി​ന് ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ യോ​ഗ്യ​ത തെ​ളി​യി​ക്ക​ണം. ഇ​ല​ക്ട്രീ​ഷ​ന്‍, പ്ലം​ബ​ര്‍, ഓ​ട്ടോ​മോ​ട്ടീ​വ് മെ​ക്കാ​നി​ക്, വെ​ല്‍​ഡിം​ഗ്, എ​സി ടെ​ക്നി​ഷ്യ​ന്‍, ഓ​ട്ടോ​മോ​ട്ടീ​വ് ഇ​ല​ക്ട്രീ​ഷ​ന്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് യോ​ഗ്യ​ത തെ​ളി​യി​ക്കേ​ണ്ട​ത്.

ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം https://svp-international.pacc.sa എ​ന്ന അ​ക്ര​ഡി​റ്റേ​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ,പാ​ക്കി​സ്ഥാ​ന്‍,ബം​ഗ്ലാ​ദേ​ശ് എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളും 29 തൊ​ഴി​ലു​ക​ളു​മാ​ണ് വെ​ബ്‌​സൈ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ ആ​റ് തൊ​ഴി​ലു​ക​ള്‍​ക്കാ​ണ് യോ​ഗ്യ​ത തെ​ളി​യി​ക്കാ​നു​ള്ള സെ​ന്‍ററു​ക​ള്‍ കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഡ​ല്‍​ഹി​യി​ലും ബോം​ബെ​യി​ലു​മാ​ണ് സെ​ന്‍ററു​ക​ള്‍.

ഡോ​ണ്‍​ബോ​സ്‌​കോ ടെ​ക്നി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, അ​റ​ബ്‌​ടെ​ക് ബി​എ​സ്എ​ല്‍ ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് ടെ​സ്റ്റിം​ഗ് സെന്‍റര്‍ എ​ന്നീ ര​ണ്ട് സെ​ന്‍റ​ര്‍ ഡ​ല്‍​ഹി​യി​ലും, ഹോ​സ്റ്റ​ന്‍ ടെ​സ്റ്റിം​ഗ് ആ​ന്‍​ഡ് സ്‌​കി​ല്‍ അ​പ്ഗ്ര​ഡേ​ഷ​ന്‍ അ​ക്കാ​ദ​മി, അ​ഗ്നി​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍ മും​ബൈ​യി​ലു​മാ​ണു​ള്ള​ത്.

ഏ​തെ​ല്ലാം പ്രൊ​ഫ​ഷ​നു​ക​ളി​ല്‍ ഏ​ത് ത​രം യോ​ഗ്യ​ത തെ​ളി​യി​ക്ക​ലാ​ണ് വേ​ണ്ട​ത് എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രാ​നു​ണ്ട്. എ​ന്നാ​ല്‍ ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൊ​ഴി​ലു​ക​ള്‍​ക്ക് യോ​ഗ്യ​ത പ​രി​ശോ​ധി​ച്ച രേ​ഖ​യി​ല്ലാ​തെ പാ​സ്‌​പോ​ര്‍​ട്ട് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കോ​ണ്‍​സു​ലേ​റ്റ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.