"കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതി; ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത് പട്ടിക വര്‍ഗ വിഭാഗമായതിനാല്‍'
Sunday, May 28, 2023 10:22 PM IST
തിരുവനന്തപുരം: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റ് ഉദ്ഘാടനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. ഉദ്ഘാടനം ചെയ്യാന്‍ യോഗ്യതയുള്ളയാള്‍ രാഷ്ട്രപതിയാണ്.
പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത്. കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്നും ഇപി വിമര്‍ശിച്ചു. പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചു. രാവിലെ 7.30-ഓടെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പൂജാ കർമങ്ങളോടെയാണു ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.