"പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനം'
സ്വന്തം ലേഖകൻ
Sunday, May 28, 2023 12:49 PM IST
ന്യൂഡൽഹി: ഇന്ന് പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
പാർലമെന്‍റ് ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണ്. ബിജെപി ഓഫീസല്ല, പാർലമെന്‍റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓര്‍ക്കണമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉദ്ഘാടനത്തിന് സവര്‍ക്കറുടെ ജന്മദിനം തന്നെ തെരഞ്ഞെടുത്തതില്‍ സവര്‍ണ വര്‍ഗീയ അജണ്ടയുണ്ട്. എന്തുകൊണ്ടാണ് അംബേദ്കറുടെയോ മഹാത്മാ ഗാന്ധിയുടെയോ ഓര്‍മദിനങ്ങള്‍ തെരഞ്ഞെടുക്കാത്തതെന്നും വേണുഗോപാൽ ചോദിച്ചു.
ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബിജെപിക്ക് ബഹുമാനമില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.