സൗദി പ്രോ ലീഗ്; റോണോയുടെ ക്ലബിന് കിരീടനഷ്ടം
Sunday, May 28, 2023 4:08 PM IST
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്ലബിനെ പിന്തള്ളി അൽ ഇത്തിഹാദ് ക്ലബ് ചാമ്പ്യന്മാരായി.
ലീഗിലെ പന്ത്രണ്ടാം സ്ഥാനക്കാരായ അൽ ഫെയാ ക്ലബിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഇത്തിഹാദ് കിരീടം ഉറപ്പിച്ചത്. ലീഗിൽ ഒരു മത്സരം മാത്രം ശേഷിക്കെ 69 പോയിന്റ് നേടിയാണ് ഇത്തിഹാദ് തങ്ങളുടെ പത്താം കിരീടം നേടിയത്.
എത്തിഫാഖിനെതിരെ വഴങ്ങിയ 1 -1 സമനിലയോടെ, 64 പോയിന്റുമായി അൽ നസർ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അവസാന മത്സരത്തിൽ വിജയിച്ചാലും റോണോയുടെ ടീമിന് കിരീടത്തിൽ എത്തിപ്പിടിക്കാനാവില്ല.