ബെ​ർ​ലി​ൻ: 2012-ന് ​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​ൻ ബു​ന്ദ​സ് ലീ​ഗ ട്രോഫി​യി​ൽ മു​ത്ത​മി​ടാ​നു​ള്ള ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടിന്‍റെ മോ​ഹ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി.

ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മെ​യ്ൻ​സ് 05-നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ​താ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തേ​സ​മ​യം ത​ന്നെ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ കോ​ളോ​ണി​നെ​തി​രെ നേ​ടി​യ 2-1 വി​ജ​യ​ത്തോ​ടെ, ഡോ​ർ​ട്ട്മു​ണ്ടി​ന്‍റെ ചി​ര​വൈ​രി​ക​ളാ​യ ബ​യ​ൺ മ്യൂ​ണി​ക്ക് തു​ട​ർ​ച്ച​യാ​യ 11-ാം ലീ​ഗ് കി​രീ​ടം ഉ​റ​പ്പി​ച്ചു.

ക​പ്പി​ൽ മു​ത്ത​മി​ടാ​ൻ ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഡോ​ർ​ട്ട്മു​ണ്ട്, സ​മ​നി​ല​യോ​ടെ പോ​യി​ന്‍റ് നി​ല​യി​ൽ ബ​യ​ണി​ന് ഒ​പ്പ​മാണ് ഫിനിഷ് ചെയ്തത്. മി​ക​ച്ച ഗോ​ൾ​വ്യ​ത്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​ടു​വി​ൽ ബ​യ​ൺ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

89-ാം മി​നി​റ്റി​ൽ ജ​മാ​ൽ മ്യൂ​സി​യാ​ള നേ​ടി​യ ഗോ​ളാ​ണ് ബ​യ​ണി​ന് എ​ക്കാ​ല​വും ഓ​ർ​ത്തി​രി​ക്കാ​വു​ന്ന ട്വി​സ്റ്റ് ജ​യം സ​മ്മാ​നി​ച്ച​ത്. കിം​ഗ്‌​സ്‌​ലി കോ​മാ​ൻ നേ​ടി​യ ആ​ദ്യ പ​കു​തി​യി​ലെ ഗോ​ളോ​ടെ ബ​വേ​റി​യ​ൻ​സ് മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചി​രു​ന്നു.

ആ​ന്ദ്രേ​സ് ഹാ​ൻ​ചെ ഓ​ൽ​സ​ൻ(15'), ക​രിം ഒ​നി​സി​വോ(24') എ​ന്നി​വ​രു​ടെ ആ​ദ്യ പ​കു​തി​യി​ലെ ഗോ​ളു​ക​ൾ​ക്ക് മു​മ്പി​ൽ പ​ത​റി​യ​താ​ണ് ഡോ​ർ​ട്ട്മു​ണ്ടി​ന് സം​ഭ​വി​ച്ച വീ​ഴ്ച. റാ​ഫേ​ൽ ഗ​റീ​റോ(69'), നി​ക്ലാ​സ് സി​ലെ(90+6') എ​ന്നി​വ​രു​ടെ ഗോ​ളു​ക​ൾ സ​മ​നി​ല​യ്ക്ക​പ്പു​റം ലീ​ഗ് കി​രീ​ടം നേ​ടാ​ൻ പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.