മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
Sunday, May 28, 2023 2:00 AM IST
മുംബൈ: ബ്രീച്ച് കാൻഡി മേഖലയിലെ ബഹുനില പാർപ്പിടസമുച്ചയത്തിൽ തീപിടിത്തം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പെഡർ റോഡിലെ 14 നിലകളുള്ള അപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി പത്തിനാണ് തീപിടിത്തം ആരംഭിച്ചത്. തീപിടിത്തം മൂലമുള്ള പുക പ്രദേശത്താകെ വ്യാപിച്ചിട്ടുണ്ട്.
തീ അണയ്ക്കാനായി അഗ്നിരക്ഷാ സേനയുടെ നിരവധി വാഹനങ്ങൾ എത്തിയതായും ലെവൽ ഒന്ന് തീവ്രതയുള്ള തീപിടിത്തം ഉടൻ പൂർണമായും നിയന്ത്രണവിധേയമാകുമെന്നും അധികൃതർ അറിയിച്ചു.