മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു, ഭാര്യാപിതാവ് അറസ്റ്റില്‍
Saturday, May 27, 2023 5:47 PM IST
മലപ്പുറം: ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കോലഴി ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന് (49) ആണ് കൊല്ലപ്പെട്ടത്.
വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ഇവർ കോലഴിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം. ശ്രീകൃഷ്ണന്റെ ഭാര്യാപിതാവിനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയറില്‍ ആഴത്തിലുള്ള മുറവേറ്റ ശ്രീകൃഷ്ണനെ തൃശൂരുള്ള സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.