കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ല്‍​നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം ആ​ളു​ക​ള്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ന് സ​മീ​പ​ത്തെ ടൂ​റി​സ്റ്റ് ഹോ​മി​ന് മു​ന്നി​ല്‍​വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ന​ട​ക്കാ​വ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​യാ​ളു​ടെ പേ​രുവി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.