ജമ്മുകാഷ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾ മരിച്ചു
Saturday, May 27, 2023 4:37 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾ മരിച്ചു. കിഷ്ത്വാർ ജില്ലയിലാണ് സംഭവം. രാജേഷ്, സാജൻ, പപ്പു എന്നിവരാണ് മരിച്ചത്.
നാഗ്സെനി തെഹ്സിലിലെ പുള്ളർ എന്ന പർവതപ്രദേശത്തെ കുഗ്രാമത്തിൽ രാത്രിയോടെയാണ് വീട് തകർന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ഖലീൽ പോസ്വാൾ പറഞ്ഞു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.