സ്വാമി ശാശ്വതീകാനന്ദയുടെ മരണം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Friday, May 26, 2023 10:52 PM IST
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി. പാലക്കാട് ഓള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക്ക് വര്‍ഗീസാണ് നല്കിയ 2015ലാണ് ഹര്ജിക്കാരന് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സര്‍ക്കാര്‍ തുടരന്വേഷണത്തിന് നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഈ വിഷയത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് 2015ല്‍ നല്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഫയലിലുള്ളതെന്നും പുതിയ റിപ്പോര്‍ട്ട് വേണമെന്നും വ്യക്തമാക്കി.
ഇതിനായി സര്‍ക്കാര്‍ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജൂണ്‍ 19നു പരിഗണിക്കാനായി മാറ്റി.