മലേഷ്യ മാസ്റ്റേഴ്സ്: സിന്ധുവും പ്രണോയ്യും സെമിയിൽ
Friday, May 26, 2023 10:37 PM IST
ക്വലാ ലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർ സെമിഫൈനലിൽ പ്രവേശിച്ചു. കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ പുറത്തായി.
ചൈനീസ് താരം സാംഗ് യി മാനെ 21-16, 13-21, 22-20 എന്ന സ്കോറിന് വീഴ്ത്തിയാണ് സിന്ധു സെമി ബെർത്ത് ഉറപ്പിച്ചത്. ഓൾ ഇംഗ്ലണ്ട് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ തന്നെ പരാജയപ്പെടുത്തിയ മാനെ ഒരു മണിക്കൂറും 14 മിനിറ്റും നീണ്ടുനിന്ന പോരാട്ടാത്തിലൂടെയാണ് സിന്ധു കീഴ്പ്പെടുത്തിയത്.
ജാപ്പനീസ് താരം കെന്റ നിഷിമോട്ടായെ 25-23, 18-21, 21-18 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ഇന്തോനേഷ്യൻ താരം ക്രിസ്റ്റ്യൻ അദിനാത 16-21, 21-16, 21-11 എന്ന സ്കോറിനാണ് ശ്രീകാന്തിന് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴികാട്ടിയത്.