മ​ല​പ്പു​റം: പ​രാ​തി​ക​ളും രേ​ഖ​ക​ളും സ​ഞ്ചി​യി​ലാ​ക്കി ക​ഴു​ത്തി​ല്‍ തൂ​ക്കി​യ ശേ​ഷം മ​ധ്യ​വ​യ​സ്‌​ക​ന്‍ പുളിക്കൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. റ​സാ​ക്ക് പയമ്പ്രോട്ട്‌ ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മൊ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക സ​മി​തി മു​ന്‍ സെ​ക്ര​ട്ട​റി ആ​ണ്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ പ്ലാന്‍റു​മാ​യി റ​സാ​ക്ക് ത​ര്‍​ക്ക​ത്തി​ല്‍ ആ​യി​രു​ന്നു. വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ ഇ​ദ്ദേ​ഹം നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കു​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ അ​നു​കൂ​ല​മാ​യി പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.