പൊ​റു​തി​മു​ട്ടി ജ​നം; കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
പൊ​റു​തി​മു​ട്ടി ജ​നം; കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Thursday, May 25, 2023 4:03 PM IST
പാ​ലാ: രാ​മ​പു​രം ച​ക്കാ​മ്പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ടു​വി​ലാ​മാ​ക്ക​ൽ ബേ​ബി, നെ​ടും​മ്പ​ള്ളി​ൽ ജോ​സ്, തെ​ങ്ങും​പ്പ​ള്ളി​ൽ മാ​ത്തു​ക്കു​ട്ടി, തെ​ങ്ങും​പ്പ​ള്ളി​ൽ ജൂ​ബി എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്.

ഇ​വ​രി​ൽ ബേ​ബി എ​ന്ന​യാ​ളു​ടെ മു​ഖ​ത്ത് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ട്. ഇ​യാ​ളു​ടെ ഒ​രു കൈ​വി​ര​ൽ കു​റു​ക്ക​ൽ ക​ടി​ച്ചെ​ടു​ത്തു കൊ​ണ്ടു​പോ​യി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ബേ​ബി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഏ​ഴാ​ച്ചേ​രി ഭാ​ഗ​ത്ത് നെ​ടും​മ്പ​ള്ളി​ൽ ജോ​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം കു​റു​ക്ക​ൻ ച​ക്കാ​മ്പു​ഴ വ​ള​ക്കാ​ട്ടു​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ക​യാ​യി​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം കു​റു​ക്ക​ൻ പ്ര​ദേ​ശ​ത്തെ തോ​ട്ട​ത്തി​ൽ മ​റ​ഞ്ഞു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<