യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: ഡി.കെ. ശിവകുമാര്‍ പങ്കെടുക്കും
Thursday, May 25, 2023 10:56 AM IST
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
തേക്കിന്‍കാട് മൈതാനിയില്‍ വൈകുന്നേരം മൂന്നിനാണ് പൊതുസമ്മേളനം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എന്നിവരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ചയാണ് പ്രതിനിധി സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച പഴയകാല പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.