വകുപ്പുവിഭജനം, മന്ത്രിസഭാ വികസനം: ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ
Thursday, May 25, 2023 3:22 AM IST
ബംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡൽഹിയിലെത്തി. കോൺഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും ഇന്നു ചർച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡൽഹിക്കു പോയത്.
മേയ് 20ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകൾ വിഭജിച്ചു നല്കിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങൾ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. കർണാടകയിൽ 34 മന്ത്രിമാർവരെയാകാം.