മരുന്ന് സംഭരണകേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റുമായി സർക്കാർ
Wednesday, May 24, 2023 7:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ കൃത്യമാണോയെന്ന് അറിയാനായി ഫയർ ഓഡിറ്റ് നടത്തി സർക്കാർ. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സംഭരണശാലകളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടായതോടെയാണ് ഈ നടപടി.
പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽ സുരക്ഷാവീഴ്ചകൾ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സംഭരണശാലയ്ക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയതായും കൊച്ചി മഞ്ഞുമ്മലിലെ സംഭരണശാലയിലുള്ള അഗ്നിരക്ഷാ സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നും പരിശോധനയിൽ കണ്ടെത്തി.
തകരാറുകൾ ഉടൻ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് ശേഷം അധികൃതർ അറിയിച്ചു.