ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. യു​പി ഖൊ​ര​ഖ്പു​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജ് റാ​യി​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ല​ക്നോ പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മീ​ഡി​യ ക​ൺ​വീ​ന​ർ ല​ല്ല​ൻ കു​മാ​റി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചാ​യി​രു​ന്നു മ​നോ​ജ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ല​ല്ല​ൻ കു​മാ​റി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ച മ​നോ​ജ് രാ​ഹു​ൽ ഗാ​ന്ധി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ചു.