ബോളിവുഡ് താരം ആദിത്യ സിംഗ് രാജ്പുത്ത് അന്തരിച്ചു
Monday, May 22, 2023 6:04 PM IST
മുംബൈ: പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ആദിത്യ സിംഗ് രാജ്പുത്ത്(32) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മുംബൈയിലെ വസതിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
രാജ്പുത്തിനെ തേടി വീട്ടിലെത്തിയ ഒരു സുഹൃത്ത് ശുചിമുറിക്കുള്ളിൽ വീണുകിടക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനടി സമീപത്തെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശുചിമുറിയിൽ തലയടിച്ച് വീണതാണോയെന്ന് സംശയമുള്ളതായും ഹൃദയഘാതം സംഭവിച്ചതാകാമെന്നും സിംഗിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സ്പ്ലിറ്റ്സ്വില്ല റിയാലിറ്റി ഷോയുടെ ഒമ്പതാം സീസണിൽ പങ്കെടുത്താണ് രാജ്പുത്ത് പ്രശസ്തനായത്. യേ ഹെ ആഷിഖി, രാജ്പുത്താന, കോഡ് റെഡ് എന്നീ ടിവി ഷോകളിലും ചില ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.