കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അതിക്രമം നേരിട്ട യുവദമ്പതികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്.

ഞായറാഴ്ച രാത്രിയിൽ കോഴിക്കോട് നഗരത്തിൽവച്ച് ഇരിങ്ങാടന്‍പള്ളി സ്വദേശികളാണ് ആക്രമണത്തിനിരയായത്. സിനിമ കണ്ട് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഭാര്യയോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇതില്‍ ഒരാള്‍ ഇറങ്ങിവന്ന് മര്‍ദിച്ചെന്നാണ് പരാതി.

സംഭവത്തില്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് തിരക്കുക പോലും ചെയ്തില്ലെന്ന് ദമ്പതികൾ ആരോപിച്ചിരുന്നു.