ക​ണ്ണൂ​ര്‍: സ്വ​പ്ന സു​രേ​ഷി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. ത​ളി​പ്പ​റ​മ്പ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മു​ന്‍ എ​ഡി​എം എ.​സി. മാ​ത്യു, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​ഗ​ണേ​ശ​ന്‍ എ​ന്നി​വ​രാ​ണ് സാ​ക്ഷി വി​സ്താ​ര​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​ത്. പ​രാ​തി​ക്കാ​ര​നാ​യ എം.​വി.​ ഗോ​വി​ന്ദ​ന്‍റെ മൊ​ഴി കോ​ട​തി നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രാ​യ പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ വി​ജേ​ഷ് പി​ള്ള വ​ഴി ഗോ​വി​ന്ദ​ന്‍ 30 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്നാ​യി​രു​ന്നു സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​താ​ണ് കേ​സി​നാ​ധാ​രം.