"കേരള സ്റ്റോറി'യുടെ പ്രദർശനം തടയാൻ ചിലർ ശ്രമിക്കുന്നെന്ന് സംവിധായകൻ
Friday, May 19, 2023 6:39 PM IST
മുംബൈ: വിവാദചിത്രം "ദ കേരള സ്റ്റോറി'യുടെ പശ്ചിമ ബംഗാളിലെ പ്രദർശനം തടയാനായി ചിലർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സംവിധായകൻ.
ബംഗാളിലെ ചലച്ചിത്ര വിതരണക്കാരുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിയേറ്ററുകളിലേക്ക് നിരവധി ഫോൺകോളുകൾ വരുന്നതായി അവർ അറിയിച്ചെന്നും സംവിധായകൻ സുദിപ്തോ സെൻ അറിയിച്ചു.
നേരത്തെ, ചിത്രത്തിന്റെ പ്രദർശനം നിരോധിച്ച ബംഗാൾ സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ, 32,000 പേരെ കാണാതായെന്ന് സിനിമയിൽ പറയുന്നുത് വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. സാങ്കൽപ്പിക പതിപ്പെന്ന് സ്ക്രീനിൽ എഴുതി കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.