സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍
Friday, May 19, 2023 4:20 PM IST
തിരുവനന്തപുരം: എസ്എസ്എല്‍സി സേ പരീക്ഷ ജൂണ്‍ എഴ് മുതല്‍ 14 വരെ നടക്കും. ജൂണ്‍ അവസാനം ഫലം പ്രസിദ്ധികരിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ സേ പരീക്ഷയെഴുതാമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ ശനിയാഴ്ച മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാം. പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് അഞ്ച് മുതല്‍ ആരംഭിക്കും.