കർണാടക വിഷയത്തിൽ പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്
Wednesday, May 17, 2023 10:50 PM IST
ന്യൂഡല്‍ഹി: കര്‍ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാത്ത സാഹചര്യത്തില്‍ വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വിലക്ക് ലംഘിച്ചാല്‍ നേതാക്കള്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല മുന്നറിയിപ്പ് നല്കി.
അടുത്ത 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ നിലവില്‍ വരുമെന്ന് സുര്‍ജേവാല നേരത്തെ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സിദ്ധരാമയ്യ, ശിവകുമാർ തർക്കം തുടരുകയാണ്.