കൊച്ചിയിൽ അമിതമായി ആളുകളെ കയറ്റിയ ബോട്ട് പിടികൂടി
Wednesday, May 17, 2023 8:13 PM IST
കൊച്ചി: അനുവദനീയ പരിധി ലംഘിച്ച് അധികമായി യാത്രികരെ കയറ്റിയ വിനോദയാത്രാ ബോട്ട് പോലീസ് പിടികൂടി. ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
മറൈൻ ഡ്രൈവിൽ നിന്ന് സർവീസ് നടത്തുന്ന മിനാർ എന്ന ബോട്ട് ആണ് പിടികൂടിയത്. 140 യാത്രികരെ കയറ്റാവുന്ന ഉല്ലാസ ബോട്ടില്‍ 170 പേരെയാണ് കയറ്റിയത്. അധികമായി ആളുകളെ കയറ്റിയുള്ള യാത്രയെപ്പറ്റി വിവരം ലഭിച്ചയുടൻ പോലീസെത്തി പരിശോധന നടത്തുകയായിരുന്നു.