അറസ്റ്റ് ഉടൻ ഉണ്ടാകും, പോലീസ് തന്റെ വീട് വളഞ്ഞുവെന്ന് ഇമ്രാൻ ഖാൻ
Wednesday, May 17, 2023 7:37 PM IST
ഇസ്ലാമാബാദ്: പോലീസ് തന്റെ വീട് വളഞ്ഞുവെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഇമ്രാൻ പറഞ്ഞു.
അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അഴിമതി വിരുദ്ധ ഏജൻസി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇമ്രാന്റെ അറസ്റ്റ് രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. കുറഞ്ഞത് എട്ട് പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടു.