ഇറ്റാലിയൻ ഓപ്പണിൽ അടിതെറ്റി ലോക ഒന്നാം നമ്പർ താരം അൽക്കാരസ്
Tuesday, May 16, 2023 5:30 AM IST
റോം: ഇറ്റാലിയൻ ഓപ്പണിലെ മൂന്നാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരമായ കാർലോസ് അൽക്കാരസിനെ അട്ടിമറിച്ച് ഹംഗേറിയൻ താരം ഫാബിയൻ മരോസ്സാൻ. റാങ്കിംഗിൽ 135-ാം സ്ഥാനത്തുള്ള മരോസ്സാൻ 6 -3, 7 -4 എന്ന സ്കോറിനാണ് അൽക്കാരസിനെ വീഴ്ത്തിയത്.
ബാഴ്സലോണ, മാഡ്രിഡ് ഓപ്പണുകൾ വിജയിച്ച ആത്മവിശ്വാസവുമായി എത്തിയ അൽക്കാരസിനെ ഞെട്ടിക്കുന്ന രീതിയിലാണ് മരോസ്സാൻ വിജയം നേടിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിനായി തയാറെടുക്കുന്ന അൽക്കാരസ് ഈ വർഷം കളിമണ്ണ് കോർട്ടിൽ നേരിടുന്ന രണ്ടാമത്തെ മാത്രം പരാജയമാണിത്. റിയോ ഓപ്പൺ ഫൈനലിൽ കാമറൂൺ നോറിയോട് പരാജയപ്പെട്ടിരുന്നു.