100 കോടി ക്ലബിൽ ഇടംനേടി "ദ കേരള സ്റ്റോറി'
Sunday, May 14, 2023 9:56 PM IST
മുംബൈ: വിവാദചിത്രം "ദ കേരള സ്റ്റോറി'100 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് ഒമ്പത് ദിവസത്തിനുള്ളിൽ ചിത്രം 112.9 കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായി നിർമാതാക്കൾ അറിയിച്ചു.
ശനിയാഴ്ച 19.5 കോടി രൂപ ചിത്രം കളക്ട് ചെയ്തതായും ഇതോടെ ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് നേട്ടം 100 കോടി പിന്നിട്ടതായും നിർമാതാക്കളായ സൺഷൈൻ പിക്ച്ചേഴ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സുദിപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം മേയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. കേരളത്തിലെ മിക്ക റിലീസിംഗ് സെന്ററുകളിൽ നിന്നും വാഷ്ഔട്ടായ ചിത്രത്തിന് ഉത്തരേന്ത്യയിൽ മികച്ച കളക്ഷനാണ് ലഭിക്കുന്നത്.