കർണാടക ഫലം ബിജെപിയുടെ അന്ത്യത്തിനുള്ള തുടക്കം: അഖിലേഷ് യാദവ്
Saturday, May 13, 2023 5:17 PM IST
ലക്നോ: ബിജെപിയുടെ നിഷേധാത്മക, വർഗീയ, നുണപ്രചരണ രാഷ്ട്രീയത്തിന്റെ അവസാനത്തിന്റെ തുടക്കമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വിദ്വേഷം എന്നിവയ്ക്കെതിരെയുള്ള പുതിയ ഇന്ത്യയുടെ ജനവിധിയാണെന്നും അഖിലേഷ് പറഞ്ഞു.
ബിജെപിയുടെ നിഷേധാത്മക, വർഗീയ, അഴിമതി, സമ്പന്ന പക്ഷപാതിത്വ, സ്ത്രീവിരുദ്ധ, യുവജന വിരുദ്ധ, സാമൂഹിക വിഭജന, വ്യാജപ്രചാരണ, വ്യക്തിവാദ രാഷ്ട്രീയത്തിന്റെ അന്ത്യത്തിനുള്ള തുടക്കമായിക്കഴിഞ്ഞുവെന്നാണ് കർണാടകയിൽ നിന്നുള്ള സന്ദേശം. ഇത് പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, വിദ്വേഷം എന്നിവയ്ക്കെതിരായ പുതിയ ഇന്ത്യയുടെ ശക്തമായ വിധിയെഴുത്താണ്- യുപി മുൻ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.