കെഎസ്ആർടിസി ചർച്ച പരാജയം; സമരം തുടരും
Thursday, May 11, 2023 10:03 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ മുഴുവൻ ശന്പളവും നൽകാത്തതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ യൂണിയനുകൾ നടത്തിവരുന്ന സംയുക്ത സമരം തുടരും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു.
സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ ശന്പളം നൽകാനാകൂ എന്നു മന്ത്രി അറിയിച്ചു. തുടർന്നാണ് സിഐടിയുവിന്റെയും ഐഎൻടിയുസിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ ആരംഭിച്ച സമരം തുടരുന്നതിനു തീരുമാനിച്ചത്.
തിങ്കൾ മുതൽ ചീഫ് ഓഫീസിനു മുന്നിൽ നടത്തിവരുന്ന സമരം ശക്തമാക്കും. കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയനും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.