"ദ കേരള സ്റ്റോറി' അണിയറപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്
Wednesday, May 10, 2023 7:20 PM IST
ലക്നോ: വിവാദചിത്രം "ദ കേരള സ്റ്റോറി'യുടെ അണിയറപ്രവർത്തകരുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ സംവിധായകൻ സംവിധായകൻ സുദിപ്തോ സെൻ, നിർമാതാവ് വിപുൽ ഷാ, നായിക ആദാ ശർമ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ചിത്രത്തിന് യുപിയിൽ വിനോദ നികുതി ഇളവ് ഒഴിവാക്കിയ സർക്കാരിന്റെ നടപടിയിൽ നിർമാതാക്കൾ നന്ദി അറിയിച്ചു. യോഗിക്കും യുപി കാബിനറ്റിലെ മറ്റ് അംഗങ്ങൾക്കുമായി ലോക് ഭവനിൽ മേയ് 12-ന് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തുമെന്നാണ് സൂചന.