താനൂർ ബോട്ടപകടം; മൂന്ന് പേർ പിടിയിൽ
Tuesday, May 9, 2023 10:11 PM IST
മലപ്പുറം: താനൂർ അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെ ഒളിവിൽ പോകാനായി സഹായിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. അപകടം നടന്നയുടൻ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നാസറിന് സഹായം ഒരുക്കിയവരാണ് പിടിയിലായത്.
നേരത്തെ, കേസിലെ മുഖ്യപ്രതിയായ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചിരുന്നു.
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.