"പണി തരുന്ന' ലിങ്ക്ഡ് ഇനിൽ 716 പേർക്ക് തൊഴിൽനഷ്ടം
Tuesday, May 9, 2023 6:16 PM IST
കാലിഫോർണിയ: പ്രമുഖ തൊഴിലവസര വെബ്സൈറ്റായ ലിങ്ക്ഡ് ഇൻ 716 തൊഴിലാളികളെ പിരിച്ചുവിട്ടു. ചെലവുചുരുക്കലിന്റെ ഭാഗമായി ഈ നടപടിയെന്ന് ലിങ്ക്ഡ് ഇനിന്റെ മാതൃസ്ഥാപനമായ മൈക്രോസോഫ്റ്റ് അറിയിച്ചു.
ചൈനയിലെ എക്സ്ക്ലൂസിവ് ലിങ്ക്ഡ് ഇൻ സേവനമായ ഇൻ കരിയേഴ്സ് എന്ന വെബ്സൈറ്റ് അടച്ചുപൂട്ടുമെന്നും കമ്പനി അറിയിച്ചു. ചൈനീസ് വിപണിയിൽ നിന്ന് പൂർണമായി പിന്മാറാനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാഗമായി ആണിത്.
നേരത്തെ, ടെക് ഭീമന്മാരായ ആമസോൺ, ആൽഫബെറ്റ്, ആക്സഞ്ചർ എന്നീ കമ്പനികളും കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.