ന്യൂകാസിലിനെ തോൽപ്പിച്ചു; കിരീടപോരാട്ടത്തിൽ ആഴ്സണൽ
Monday, May 8, 2023 4:34 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീട പോരാട്ടം അവസാനിപ്പിക്കില്ലെന്ന കൃത്യമായ സൂചന നൽകി പീരങ്കിപ്പടയെന്നറിയപ്പെടുന്ന ആഴ്സണൽ. എവേ മത്സരത്തിൽ ആഴ്സണൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തു.
ജയത്തോടെ 35 മത്സരങ്ങളിൽനിന്ന് 81 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്തു തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി 34 മത്സരങ്ങളിൽ 82 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ന്യൂകാസിൽ (65), മാഞ്ചസ്റ്റർ യുണൈറ്റഡ് (63) എന്നീ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.