താനൂർ ബോട്ടപകടം; മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞു
Sunday, May 7, 2023 11:13 PM IST
മലപ്പുറം: താനൂരിൽ വിനോദയാത്രാസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
പരപ്പനങ്ങാടി സ്വദേശികളായ സഹോദരിമാരായ അസ്ല സെയ്തലവി(18), സഫ്ല(7), ഓലപ്പീടിക സ്വദേശി ഫാത്തിമ മിൻഹ കെ.പി.(12), ഓലപ്പീടിക സ്വദേശി സിദിഖ്(35), ജെൽസിയ ജാബിർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തെ മറ്റ് ആശുപത്രികളിലും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.