ബോട്ടപകടം; ഏകോപനത്തിനായി മന്ത്രിമാർ താനൂരിലേക്ക് തിരിച്ചു
Sunday, May 7, 2023 10:24 PM IST
മലപ്പുറം: ഒട്ടുമ്പ്രം തൂവൽതീരത്ത് നടന്ന ബോട്ടപകടത്തിന്റെ രക്ഷാപ്രവർത്തനത്തിന് ഏകോപനം നൽകാനായി മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവർ താനൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ താനൂരിലേക്ക് തിരിച്ചത്.
രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. മൂപ്പതിലധികം പേർ സഞ്ചരിച്ചിരുന്ന ബോട്ട് തലകീഴായി മറിയുകയായിരുന്നു. കരയിൽനിന്നും 300 മീറ്റർ അകലെയാണ് അപകടമുണ്ടായത്.