തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ എഐ കാമറ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്ന് ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്കുള്ളിലെ വിഭാഗീയതയ്ക്കെതിരെ നടപടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. വിവിധ ജില്ലാ സമ്മേളനങ്ങളിലെ പരാതികളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന സമിതി അംഗീകരിച്ചു. ആവശ്യമായ തിരുത്തൽ ബന്ധപ്പെട്ട കമ്മിറ്റികളിൽ നടപ്പാക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.