ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ അ​മ്പ​താം മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ അ"​സോ​ൾ​ട്ട്' ചെ​യ്ത് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷം ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്ന ഡ​ൽ​ഹി ബാ​റ്റിം​ഗ് നി​ര​യ്ക്കാ​യി ഫി​ൽ സോ​ൾ​ട്ട് ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ടീ​മി​ന് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 182 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം സോ​ൾ​ട്ടി​ന്‍റെ ക​രു​ത്തി​ൽ(45 പ​ന്തി​ൽ 87) 20 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ആ​തി​ഥേ​യ​ർ നേ​ടി​യെ​ടു​ത്തു.

സ്കോ​ർ:
റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ 181/4(20)
ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 187/3(16.4)


എ​ട്ട് ഫോ​റു​ക​ളും ആ​റ് സി​ക്സും പാ​യി​ച്ച സോ​ൾ​ട്ട്, നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കൊ​പ്പം(22) മി​ക​ച്ച തു​ട​ക്ക​മാ​ണ് ക്യാ​പി​റ്റ​ൽ​സി​ന് ചേ​സി​ൽ ന​ൽ​കി​യ​ത്. 5.1 ഓ​വ​റി​ൽ ടീം ​സ്കോ​ർ 50-ൽ ​നി​ൽ​ക്കെ വാ​ർ​ണ​ർ മ​ട​ങ്ങി​യെ​ങ്കി​ലും സോ​ൾ​ട്ട് പി​ടി​ച്ചു​നി​ന്നു.

വേ​ഗ​ത്തി​ൽ ബാ​റ്റ് വീ​ശി​യ മി​ച്ച​ൽ മാ​ർ​ഷ്(17 പ​ന്തി​ൽ 26), റൈ​ലി റൂ​സോ(22 പ​ന്തി​ൽ 35*) എ​ന്നി​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് സോ​ൾ​ട്ട് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ആ​ർ​സി​ബി​ക്കാ​യി ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ക​ര​ൺ ശ​ർ​മ, ജോ​ഷ് ഹേ​സ​ൽ​വു​ഡ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി.

നേ​ര​ത്തെ, ഐ​പി​എ​ല്ലി​ൽ 7,000 റ​ൺ​സ് ക്ല​ബി​ന് തു​ട​ക്ക​മി​ട്ട ഇ​ന്നിം​ഗ്സ് വ​ഴി വി​രാ​ട് കോ​ഹ്‌​ലി(55) ആ​ണ് ആ​ർ​സി​ബി​ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. മ​ഹി​പാ​ൽ ലോം​റോ​ർ(54*), ഫാ​ഫ് ഡു​പ്ലെ​സി(45) എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ ഇ​ന്നിം​ഗ്സ് കാ​ത്തെ​ങ്കി​ലും ആ​ർ​സി​ബി ബൗ​ള​ർ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ സ്കോ​ർ പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ല.